Read Time:51 Second
കാഞ്ഞിരപ്പള്ളി: എഴുപതു വയസ്സുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിനുള്ളിൽ നിന്നും 5.865 കിലോഗ്രാം തൂക്കം വരുന്ന മാംസപിണ്ഡo കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ പ്രശാന്ത്, രേഖാ, അരുൺകുമാർ, നേഴ്സിംഗ് അസിസ്റ്റൻറ്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഈ സ്ത്രീയുടെ വയറിനുളളിൽ വേദന അനുഭവപ്പെട്ടതോടെയാണു് ജനറൽ ആശുപത്രിയിലെ ഡോക്ടടർമാരെ സമീപിച്ചതും തുടർന്ന് ഓപ്പറേഷൻ നടത്തുകയുമായിരുന്നു.