ബെംഗളൂരു: ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായെന്ന് ആരോപിച്ച് യുവാവ് ശേഷാദ്രിപുരം പോലീസ് സ്റ്റേഷനെ സമീപിച്ചു.
10 വർഷമായി താൻ പോറ്റുന്ന നായ്ക്കളെ വീടിന് സമീപത്തുനിന്നും അപ്രത്യക്ഷമായെന്ന് പ്രകാശ് പരാതിപ്പെട്ടു.
മൃഗസംരക്ഷണ കേന്ദ്രങ്ങളുള്ള നഗരത്തിൽ പലയിടത്തും നായ്ക്കളെ തിരഞ്ഞ പ്രകാശ് ചെന്നിരുന്നു.
അതേസമയം പ്രതേശത്തുള്ള ഒരു തൊഴിലാളി നായ്ക്കളെ കൊണ്ടുപോയി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പ്രകാശ് പരാതിപ്പെട്ടു.
അയാൾ എവിടെയാണ് നായകളെ ഉപേക്ഷിച്ചതെന്ന് പറയുന്നില്ലെന്നും പ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ നായയെ കണ്ടെത്തി കൊണ്ടുവരുന്നവർക്ക് 10,000 രൂപ വീതം നൽകുമെന്നും മൂന്ന് നായ്ക്കളെയും കണ്ടെത്തി കൊണ്ടുവന്നവർക്ക് 35,000 രൂപയും പാരിതോഷികമായി നൽകുമെന്നും പ്രകാശ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷാദ്രിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.