ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു.
കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു.
കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി.
ശനിയാഴ്ച രാത്രിയാണ് കിരൺ പ്രതിമയുടെ വീട്ടിൽ തിരികെ ജോലിക്ക് എത്തിയതെന്നാണ് വിവരം.
സംശയത്തിന്റെ അടിസ്ഥാനത്തിൽ ചാമരാജനഗറിനു സമീപത്തു നിന്നാണ് കിരണിനെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതായും കൂടുതൽ അന്വേഷണത്തിനായി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും പോലീസ് അറിയിച്ചു.
കിരൺ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ അന്വേഷണത്തിൽ കിരൺ മാത്രമാണ് പ്രതി.