ബെംഗളുരു: ബെംഗളുരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – രാഹുൽ രാമ ചന്ദ്രൻ, ജനറൽ സെക്രട്ടറി തുളസിധരൻ കെ, ഓർഗനൈസിംഗ് സെക്രടറി ശ്രീകാന്ത്, ട്രഷറർ ദിനേശൻ, രക്ഷാധികാരി പ്രദീപ് റാം,വൈസ് പ്രസിഡന്റ് സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ, ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ് അയ്യപ്പ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ സനാധന ധർമ്മം കേരള കോർഡിനേറ്റർ ലക്ഷ്മി കാനത്ത് മുഖ്യാതിഥിയായി.
സമന്വയ സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് പി എം മനോജ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീവൽസൻ കൊടയ്ക്കാടത്ത് എന്നിവർ പ്രസംഗിച്ചു.
ഇന്ന് നടന്ന ചടങ്ങിൽ റിപ്പോർട്ട് അവതരണവും പുതിയ അംഗങ്ങളുടെ ഐഡി കാർഡ് വിതരണവും നടന്നു.