0
0
Read Time:1 Minute, 19 Second
ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 52കാരൻ അറസ്റ്റിൽ.
ഫ്രാങ്ക്ഫർട്ട്- ബംഗളൂരു ലുഫ്താൻസ് വിമാനത്തിൽ യുവതി ഉറങ്ങുന്നതിനിടെ തൊട്ടടുത്ത് ഇരുന്ന സഹയാത്രികൻ സ്വകാര്യഭാഗം സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് യുവതിയുടെ കേസ്.
തിരുപ്പതി സ്വദേശിയായ യുവതിക്കാണ് യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്.
വിമാനത്തിൽ ഉറങ്ങുമ്പോൾ തൊട്ടരികിൽ ഇരുന്ന 52കാരൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
ഉപദ്രവം തുടർന്നതോടെ വിമാനത്തിലെ ജീവനക്കാരോട് സീറ്റ് മാറിയിരുന്നു.
തുടർന്ന് വിമാനം ബെംഗളൂരുവിൽ എത്തിയപ്പോൾ കെപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ലൈംഗികാതിക്രമം ചുമത്തിയാണ് കേസെടുത്തത്.
52കാരനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.