ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില് സര്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില് ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ.
നോര്ത്ത്പറവൂര് മന്നം മാടേപ്പടിയില് സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില് സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്ക്കോട്ടിക് സ്പെഷ്യല് ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വിവേക്കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്ന്ന് അങ്കമാലി കെ.എസ്.ആര്.ടി.സി സ്റ്റാൻഡിനു മുന്നില് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
ബാഗില് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
മഡിവാളയില് നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്.
നാലിരട്ടി തുകയ്ക്ക് ഇടപ്പള്ളി, കാക്കനാട് മേഖലകളിലായിരുന്നു വില്പന.
മുമ്പും ഇവര് സമാനമായ രീതിയില് മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇടപ്പള്ളിയിലേക്കാണ് ഇവര് ടിക്കറ്റെടുത്തിരുന്നത്.