ബെംഗളുരു: ഗവർണർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത സ്വകാര്യ അവാർഡ് ദാന ചടങ്ങിൽ റിപ്പോർട്ടറുടെ പഴ്സ് മോഷണം പോയതായി പരാതി.
സംഭവത്തിൽ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
നവംബർ 7 ന് മാറത്തഹള്ളി പോലീസ് സ്റ്റേഷനു കീഴിലുള്ള ഹൊറവർതുല റോഡിലെ ഒരു പ്രമുഖ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒരു സ്വകാര്യ ചാനലിന്റെ റിപ്പോർട്ടറുടെ 10,000 രൂപ അടങ്ങിയ പേഴ്സാണ് മോഷണം പോയത്.
ഭാരതരത്ന സിഎൻആർ റാവു, പത്മവിഭൂഷൺ എസ്എം കൃഷ്ണ, പത്മവിഭൂഷൺ ഡി. വീരേന്ദ്ര ഹെഗ്ഗഡെ, മുതിർന്ന നടി ബി. സരോജാദേവി, നടന്മാരായ രവിചന്ദ്രൻ, ഉപേന്ദ്ര, എംപി തേജസ്വി സൂര്യ, മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന് ശേഷം ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ മോഷ്ടാവ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും ‘ഹോട്ടലിന്റെ ഭാഗത്ത് നിന്ന് പരാതി നൽകണമെന്ന്’ പോലീസ് ആവശ്യപ്പെടുകയാണ്.
എന്നാൽ പരാതിപ്പെടാൻ ഹോട്ടൽ തയ്യാറായിട്ടില്ലെന്ന് എക്സ് ആപ്പിൽ റിപ്പോർട്ടർ കുറച്ചു.
ഈ പരാതി പരിഗണിക്കാൻ ബംഗളൂരു സിറ്റി പോലീസ് ബന്ധപ്പെട്ട പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.