Read Time:37 Second
കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു.
കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്.
എറണാകുളം ജില്ലയിലെ മറ്റംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്.
വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി.