Read Time:41 Second
ബംഗളൂരു: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിൽ.
മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഗുഡ്ഡകേരി വീട്ടിൽ പി.എ. മുസ്തഫ (37), കുഞ്ചത്തൂർ മജലഗുഡ്ഡ വീട്ടിൽ എ. ശംസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കൂടാതെ ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.