Read Time:1 Minute, 6 Second
ബംഗളൂരു: ബിജെപി കർണാടക അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര യെദ്യൂരപ്പയെ നിയമിച്ചു.
നളിൻ കുമാർ കട്ടീലിനെ മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു.
2019 ൽ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായ നളിൻ കുമാർ കട്ടീലിൽ നിന്ന് ചുമതലയേൽക്കുന്ന അദ്ദേഹം കർണാടകയുടെ പത്താമത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാണ്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവ് പ്രതിനിധീകരിച്ച ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയേന്ദ്ര വിജയിച്ചു.