താരപുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ഫോട്ടോയും വീഡിയോയും കാണാം

0 0
Read Time:1 Minute, 52 Second

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്നു തരിണി.

ഒടുവിൽ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്.

താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇത് കൂടുതൽ വ്യക്തമാവുന്നത്.

കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് നിശ്ചയം നടന്നത്.

കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നതും വീഡിയോയിൽ കാണാം.

കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാർവതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്.

തരിണിയ്ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്.

ഇരുവരും പരസ്പരം മോതിരങ്ങൾ അണിയിക്കുന്നതാണ് വീഡിയോയിലുള്ളത്.

ചെന്നൈയിൽ വച്ചാണ് പരമ്പരാഗത ശൈലിയിൽ പൂജയോട് കൂടിയ വിവാഹനിശ്ചയം നടത്തിയത്.

വളരെ ചെറിയ രീതിയിലാണെങ്കിലും വലിയ ആഘോഷത്തോടെയാണ് കാളിദാസിന്റെ നിശ്ചയ ചടങ്ങുകൾ നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts