മറ്റെല്ലാ രേഖകളേയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്.
മിക്ക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്.
ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്സ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
പാൻ കാർഡ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി.
ഓൺലൈനിൽ സ്വന്തമായി പാൻകാർഡ് അപേക്ഷിക്കാൻ ഇങ്ങനെ ചെയ്യാം
ആദ്യം ഗൂഗിളിൽ പോയി പ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ പാൻ കാർഡ് റീപ്രിന്റ് ചെയ്യുക – UTIITSL എന്ന പോർട്ടൽ കാണും.
അതിൽ ക്ലിക്ക് ചെയ്യണം.
പിന്നീട് പാൻ സർവീസ് പോർട്ടൽ ഓപ്പൺ ആകുമ്പോൾ താഴേക്ക് സ്ക്രോൾ ചെയ്യുക.
അപ്പോൾ റീ പ്രിന്റ് പാൻ കാർഡ് എന്ന ഓപ്ഷൻ കാണാം.
ശേഷം അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, ജനന തിയതി, ജിഎസ്ടി നമ്പർ (ഉണ്ടെങ്കിൽ മാത്രം) എന്നിവ നൽകുക.
താഴെ കാപ്ച്ച കോഡ് നൽകി സബ്മിറ്റ് ചെയ്യുക.
സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ 50 രൂപ ഫീസ് ആയി അടയ്ക്കണം.
പുതിയ പാൻ കാർഡ് വീട്ടിലെത്തും.