കർണാടകയിൽ വീട്ടമ്മയുടെയും മക്കളുടെയും കൂട്ടക്കൊല; അക്രമി എത്തിയത് മകളെ ലക്ഷ്യമിട്ട്; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി പോലീസ്

0 0
Read Time:2 Minute, 30 Second

ബെംഗളൂരു: അമ്മയേയും മക്കളേയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്‌ക്ക് കാരണം വ്യക്തി വൈരാഗ്യമെന്നാണ് സൂചന.

കര്‍ണാടക ഉഡുപ്പിയിലെ നെജര്‍ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഹസീന (46), മക്കളായ അഫ്‌സാന(23), അസീം(14), അയനാസ്(20) എന്നിവരാണ് കുത്തേറ്റ് മരിച്ചത്.

പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയർ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്.

23കാരിയായ അഫ്‌സാനയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ഇന്നലെ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

അക്രമിയും പെൺകുട്ടിയും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമുണ്ടെന്ന് ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്‌സാനയെ ആണ് ആദ്യം കുത്തിയതെന്നാണ് വിവരം.

പിന്നീട് വീട്ടമ്മയേയും ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts