Read Time:55 Second
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും സഹോദരൻ ഡികെ സുരേഷിനെയും വധിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.
സ്വകാര്യ കമ്പനി ജീവനക്കാരനായ ആർഎം രഞ്ജിത്ത് ആണ് അറസ്റ്റിലായത്.
ഭീഷണി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ശരത്താണ് വിവരം പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തത്.
മറ്റ് കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടിൽ ഉണ്ട്.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അംഗം ആണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.