ബെംഗളുരു: ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
നഗരത്തിലെ വിവി നഗർ ബാരങ്കേയിലാണ് ഉറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം.
എസ്. ശ്രുതി (32) ആണ് കൊല്ലപ്പെട്ടത്. ടി.എൻ. സോമശേഖർ (41) ആണ് പ്രതി.
കൊല്ലപ്പെട്ട എസ് ശ്രുതിയുടെ പേരിൽ മൈസൂരുവിൽ കോടികൾ സ്വത്തുക്കൾ ഉണ്ട്. ഈ വസ്തുവിൽ ഒന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് സോമശേഖർ സ്വത്ത് മുഴുവൻ തന്റേതാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കൊലപാതകം നടത്തിയത്.
ഉറങ്ങുമ്പോൾ തലയിണയും ബെഡ് ഷീറ്റും ശ്രുതിയുടെ മുഖത്ത് ബലമായി അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസുകാരോട് പ്രതി സമ്മതിച്ചു.
മൈസൂർ ഹെബ്ബാൾ ബാരങ്കേയിലെ പി.ഷൺമുഖസ്വാമിയുടെയും രാജേശ്വരിയുടെയും മകളാണ് ശ്രുതി.
ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
ഒരു വർഷത്തോളം തങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നുവെന്നും പിന്നീട് ഭർത്താവ് സോമശേഖർ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നുവെന്നും മരിച്ചയാളുടെ അമ്മാവൻ പി. കുമാരസ്വാമി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.