Read Time:1 Minute, 29 Second
ന്യൂഡൽഹി : ബോളിവുഡ് താരം കജോളിന്റെ ഡീപ്ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
പ്രമുഖ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മുഖം കജോളിയാക്കി മാറ്റി.
ഈ വിഡിയോയിൽ ഒരിടത്ത് യഥാർത്ഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്.
ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. മുകളിൽ അഞ്ചിന് ടിക് ടോക് പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രസിദ്ധീകരിക്കുന്നത് എന്ന് പുറത്തുവരുന്ന വിവരം. അതേസമയം, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നോ തയ്യാറാക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇംഗ്ലിഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായ റോസി ബ്രീനിന്റെ വിഡിയോയിൽ കജോളിന്റെ മുഖം മോർഫ് ചെയ്ത് ചേർക്കുകയായിരുന്നു.