ലഖ്നൗ: അയൽവാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ട് മുറിച്ചുമാറ്റി.
ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പൂർ ഗ്രാമത്തിലാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ജോലിക്കെത്തിയ അയൽവാസിയായ യുവാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്ന് യുവതിയുടെ മൊഴി.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി പറയുന്നു.
ഇയാളിൽ നിന്ന് രക്ഷപ്പെട്ട യുവതി അടുക്കളയിൽ നിന്ന് കത്തിയുമായി തിരികെയെത്തി 26കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി.
പോലീസ് എത്തിയപ്പോൾ അവശനിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കൗശാമ്പിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.
വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.