പരീക്ഷാ സമയത്ത് മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും അനുവദനീയം: ഉദ്യോഗാർത്ഥികൾക്ക് വിശദമായ സർക്കുലർ പുറപ്പെടുവിച്ച് കർണാടക പരീക്ഷാ അതോറിറ്റി

0 0
Read Time:3 Minute, 6 Second

ബെംഗളൂരു :: മത്സര പരീക്ഷയ്ക്കിടെ സ്ത്രീകൾക്ക് മംഗളസൂത്രവും വിരൽ വളയവും ധരിക്കാൻ അനുമതി നൽകി കർണാടക പരീക്ഷാ അതോറിറ്റിക്ക്.

ആദ്യം ആഭരണങ്ങൾ ഊരിമാറ്റാൻ ഉദ്യോഗാർത്ഥികളോട് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട്    മംഗൾസൂത്രയും കാൽവിരലിലെ മിഞ്ചിയും സർക്കുലറിൽ അനുവദിക്കുകയായിരുന്നു.

ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും വിവിധ തസ്തികകളുമായി ബന്ധപ്പെട്ട് നവംബർ 18, 19 തീയതികളിൽ പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു ലിസ്റ്റ് കെ ഇ എ പുറത്തിറക്കി.

നവംബർ ആദ്യവാരം, ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെ കലബുറഗിയിലെ ഒരു വനിതാ ഉദ്യോഗാർത്ഥിയോട് മംഗളസൂത്ര ഉൾപ്പെടെയുള്ള ആഭരണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

ഹാളിനുള്ളിൽ ലോഹങ്ങൾ അനുവദനീയമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഈ നീക്കം വിവാദമായി.

മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും ബിജെപി നിയമസഭാംഗം ബസനഗൗഡ പാട്ടീൽ യത്‌നാലും “സ്ത്രീകളെയും ഹിന്ദു പാരമ്പര്യത്തെയും അനാദരിക്കുന്നു” എന്ന് സർക്കാരിനെ വിമർശിച്ചിരുന്നു.

  • പുതിയ ഡ്രസ് കോഡ് അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് ഫുൾസ്ലീവ് ഷർട്ട്, കുർത്ത-പയജാമ, ജീൻസ് എന്നിവ ധരിക്കാൻ അനുവാദമില്ല.
  • പോക്കറ്റുകളില്ലാത്ത അല്ലെങ്കിൽ താഴ്ന്ന പോക്കറ്റുകളുള്ള പാന്റ് ധരിക്കാനാണ് ഉദ്യോഗാര്ഥികളോട് നിർദേശിക്കുന്നത്.
  • ധരിക്കേണ്ട വസ്ത്രങ്ങൾ ഭാരം കുറഞ്ഞതായിരിക്കണം കൂടാതെ വലിയ എംബ്രോയ്ഡറിയോ സിപ്പ് പോക്കറ്റുകളോ വലിയ ബട്ടണുകളോ പാടില്ല.
  • ഷൂസിനു പകരം, നേർത്ത ചെരുപ്പുകൾ അനുവദനീയമാണ്.
  • ആഭരണങ്ങൾ ധരിക്കുന്നത് – കമ്മലുകൾ, വളകൾ, മാലകൾ എന്നിവ നിരോധിച്ചിരിക്കുന്നു.
  • തൊപ്പിയോ അല്ലങ്കിൽ വായയും ചെവിയും തലയും മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് അനുവദനീയമല്ല.
  • ഭക്ഷണ സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, മൊബൈൽ ഫോണുകൾ, പെൻഡ്രൈവ്, ഇയർഫോൺ, മൈക്ക്, വാച്ചുകൾ, പെൻസിൽ, പേപ്പർ, ഇറേസർ, ലോഗ് ടേബിൾ എന്നിവ ഹാളിനുള്ളിൽ അനുവദിക്കില്ല.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts