0
0
Read Time:45 Second
ബംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഈ മാസം അവസാനം മുതൽ ബെളഗാവിയിലേക്ക് നീട്ടും.
ഇതിന്റെ ഭാഗമായി ധാർവാഡിനും ബെളഗാവിക്കും ഇടയിൽ അടുത്ത ആഴ്ച മുതൽ പരീക്ഷ ഓട്ടം നടത്തും.
ഇതോടെ 7 മണിക്കൂർ 45 മിനിറ്റ് സമയം കൊണ്ട് ബെംഗളുരുവിൽ നിന്നും ബെളഗാവിയിൽ എത്താൻ കഴിയും.
നിലവിലെ ട്രെയിൻ സമയത്തെക്കാൾ 2 മണിക്കൂർ കുറവാണിത്.
എന്നാൽ മടക്ക യാത്രയ്ക്ക് 8 മണിക്കൂർ 10 മിനിറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.