Read Time:50 Second
ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ഹൈവേയോട് ചേർന്നുള്ള ടോയ്ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ദേശീയ പാതയിൽ കലാസാപൂർ ക്രോസിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.
ബെൽഗാം ജില്ലയിലെ സവദത്തി താലൂക്കിലെ സിദ്ധയ്യ പാട്ടീലും ബാബു തരിഹാലയുമാണ് മരിച്ചത്.
സാരമായി പരിക്കേറ്റ ശശി പാട്ടീലിനെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.