0
0
Read Time:1 Minute, 19 Second
ബെംഗളൂരു : ഓടിക്കൊണ്ടിരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിന് തീപിടിച്ചു .
ജില്ലയിലെ ഹുക്കേരി താലൂക്കിലെ നർസിംഗപൂർ ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് സംഭവം.
ഇന്നലെ വൈകുന്നേരം ബെൽഗാമിൽ നിന്ന് ഹുക്കേരി ടൗണിലേക്ക് വരികയായിരുന്നു ബസ്.
എന്നാൽ, വഴിമധ്യേ ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്നും പെട്ടെന്ന് തീ പടരുകയായിരുന്നു.
ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് 20-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായത്.
യാത്രക്കാർ ഇറങ്ങിയതോടെ ബസ് പൂർണമായും കത്തി നശിച്ചു.
ഈ അപകടത്തെ തുടർന്ന് പൂനെ, ബംഗളൂരു ദേശീയ പാതയിൽ അൽപനേരം ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് മാത്രം കത്തിനശിച്ചു.
യമകനമരടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.