0
0
Read Time:1 Minute, 19 Second
ബെംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട് ചിത്രദുർഗ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് മുരുകമഠത്തിലെ ഡോ.ശിവമൂർത്തി ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുരുഗയ്ക്കെതിരായ ആദ്യ പോക്സോ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മുരുഗ ജയിൽ മോചിതനായത്.
ഇപ്പോൾ രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ചിത്രദുർഗ ഡിവൈഎസ്പി അനിൽകുമാർ, ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷൻ പിഐ മുദ്ദു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ദാവൻഗരെ നഗറിലെ ദൊഡ്പേട്ടിലെ വിരക്ത മഠത്തിൽ മുരുക ശരണിനെ അറസ്റ്റ് ചെയ്തത്.
ഈ സമയം വൻ ഭക്തജനങ്ങൾ തടിച്ചുകൂടിയിരുന്നു. പോലീസ് സുരക്ഷയിൽ ശരണിനെ പിടികൂടി ദാവൻഗരെയിൽ നിന്ന് പോലീസ് വാഹനം ചിത്രദുർഗയിലേക്ക് കൊണ്ടുപോയി.