Read Time:53 Second
ബെംഗളൂരു: വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കർണാടക സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
ഇത് സംബന്ധിച്ച് എൻഎച്ച്ആർസി വെബ്സൈറ്റിൽ വാർത്താക്കുറിപ്പ് ഇറക്കി.
നവംബർ 19 ന് ബംഗളുരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലെ കടുഗോഡിയിൽ ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ചത്.
കാടുകോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.