Read Time:1 Minute, 21 Second
ചെന്നൈ: ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് പിടിയിൽ.
സംഭവം നടന്ന് എട്ടുമണിക്കൂറിനകമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ചെന്നൈ ടി.പി. ഛത്രത്തിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇതേ സ്ഥലത്തെ യോഗേശ്വരനെ(24) അറസ്റ്റ് ചെയ്തത്.
മകൾ ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നും ഇക്കാര്യം വീട്ടിൽ അറിയിച്ചുവെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് പരാതി.
തുടർന്ന് സംഭവം നടന്നയിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായില്ല.
പരിസരപ്രദേശങ്ങളിലെ 200 ഓളം ക്യാമറകൾകൂടി പരിേശാധിച്ച് വണ്ടി നമ്പർ കണ്ടെത്തി യോഗേശ്വരനെ പിടികൂടുകയായിരുന്നു.