വാട്‌സ്ആപ്പിലും ഇനി എഐ 

0 0
Read Time:1 Minute, 55 Second

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്.

മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്.

എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്.

മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും.

ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം.

മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും.

കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും സംശയ നിവാരണം, ഉപദേശങ്ങള്‍ തേടല്‍ എന്നിവയ്ക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts