ഇന്ന് രാത്രി വിവിധ ഭാഗങ്ങളിൽ ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം ഒരു നക്ഷത്രവും അത്ഭുത കാഴ്ച ദൃശ്യമായി

0 0
Read Time:1 Minute, 37 Second

തിരുവനന്തപുരം :ഇന്ന് രാത്രി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം ഒരു നക്ഷത്രങ്ങളുമായുള്ള അത്ഭുത കാഴ്ച ദൃശ്യമായി.

പുറത്തിറങ്ങി നോക്കിയാൽ നിങ്ങൾക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും.

ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം രണ്ട് നക്ഷത്രങ്ങളുമായുള്ള അത്ഭുത കാഴ്ചയാണ് പുറത്ത് കാണാൻ കഴിയുന്നത്.

ഇതിന്റെ കാരണം ഇങ്ങനെ;

സൂര്യനില്‍ നിന്ന് വരുന്ന പ്രകാശകിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് പകല്‍ സമയം മഴവില്ലുണ്ടാകുന്നത്.

ഇതുപോലെ തന്നെ രാത്രിയിൽ മഴവില്ല് ഉണ്ടാകുപ്പോൾ അത് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയത്തിന്റെ ഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത് ഇതാണ് ഇപ്പോൾ ആകാശത്ത് കാണുന്നത്.

രണ്ട് പ്രതിഭാസങ്ങളാണ് ചന്ദ്രന് ചുറ്റും മഴവില്ല് പ്രത്യക്ഷപ്പെടാൻ കാരണമാകുന്നത്.

മൂൺ ബോയെന്നും മൂൺ ഹാലോ എന്നുമാണ് ഈ പ്രതിഭാസങ്ങളെ വിളിക്കുന്നത്. കാഴ്ചയിൽ ഏറെക്കുറെ ഒരു പോലെയിരിക്കുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ രണ്ടും തമ്മിൽ വ്യത്യാസം കണ്ടെത്താനാകും.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts