കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലു മരണം.
ടെക് ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കും തിരക്കുമുണ്ടായാണ് സംഭവം. 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ഓഡിറ്റോറിയത്തിനു ഒരു വാതിൽ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്.
പടിക്കെട്ടിൽ വിദ്യാർഥികൾ വീണതോടെ അതിനു മുകളിൽ മറ്റു വിദ്യാർഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
ഗാനമേള നടക്കുന്നതിടെ വിദ്യാർഥികൾ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവർ ഇരച്ചു കയറി.
സംഭവത്തില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്ന്നു.
യോഗത്തില് ദുരന്തത്തില് മരിച്ച വിദ്യാര്ത്ഥികള്ക്ക് അനുശോചനം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.
ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.