Read Time:44 Second
ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു.
ബെൽത്തങ്ങാടി ഉജേയിലാണ് അപകടം.
കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്.
ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം.
സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.