ബെംഗളൂരു : 81 നവദമ്പതിമാർ കുടുംബജീവിതത്തിലേക്ക്. ജാതിമത ഭേദമന്യേ ആയിരങ്ങളുടെ പ്രാർഥനയും ആശിർവാദവും ഏറ്റുവാങ്ങിയാണ് വിവിധ മതത്തിൽപെട്ട 81 ജോടി വധൂവരന്മാർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത് എന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട് ബെംഗളൂരുവിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കെ.എം.സി.സി ഒരുക്കിയ ആറാമത് സമൂഹവിവാഹത്തിലാണ് ഇവരുടെ മാംഗല്യസ്വപ്നം യാഥാർഥ്യമായത്.
മുസ്ലിം ലീഗ് കേരള അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയത്.
വിവാഹവസ്ത്രങ്ങളും സമ്മാനമായി സ്വർണാഭരണവും കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയാണ് ഇവർക്ക് കെ.എം.സി.സി. തണലായത്.
രാവിലെ പത്തോടെ കൈകളിൽ മൈലാഞ്ചിയും വിവാഹ വസ്ത്രവുമണിഞ്ഞെത്തിയ വധുക്കളെയും പുത്തൻ കുപ്പായമണിഞ്ഞെത്തിയ വരന്മാരെയും വൊളന്റിയർമാർ മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ ചടങ്ങുകൾ തുടങ്ങി.
മസ്ജിദ് ഖാദിരിയ്യ ഇമാം ഖത്തീബ് മൗലാനാ മുഹമ്മദ് ഹാറൂൺ നിക്കാഹ് കർമത്തിന് നേതൃത്വംനൽകി.
വിവാഹസമ്മാനമായ സ്വർണാഭരണം അഡ്വ. നൂർബിന റഷീദ്, ബദറുന്നീസ എന്നിവർ കെ.എം.സി.സി. പ്രസിഡന്റ് ടി. ഉസ്മാനിൽനിന്ന് ഏറ്റുവാങ്ങി വധുക്കൾക്ക് കൈമാറി.
വിവാഹസംഗമം സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.