Read Time:57 Second
ബെംഗളൂരു: സുഹൃത്തിനെ ഇറക്കാൻ വന്ന യുവതി വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറി.
ഇതോടെ യുവതിക്കെതിരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേസെടുത്തു.
ഹർപിത് കൗർ സൈനി എന്ന സ്ത്രീക്കെതിരെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
നവംബർ 26 ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനെ ഇറക്കാൻ ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി.
ഡിപ്പാർച്ചർ ഗേറ്റിൽ ഇ-ടിക്കറ്റ് കാണിച്ചാണ് ഇവർ ടെർമിനലിലേക്ക് കടന്നത്.