Read Time:1 Minute, 25 Second
ബെംഗളൂരു : ബെളഗാവി ജില്ലയിലെ അത്താനിയിൽ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ യുവാവും ഏഴുവയസ്സുകാരനായ മകനും ഷോക്കേറ്റുമരിച്ചു.
ചിക്കട്ടി സ്വദേശി മല്ലികാർജുൻ സദാശിവ പൂജാരി (32), മകൻ പ്രീതം മല്ലികാർജുൻ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് കൃഷിയിടത്തിലെ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ സർവീസ് വയറിൽ നിന്ന് മല്ലികാർജുന് ഷോക്കേൽക്കുകയായിരുന്നു.
ഇതിനിടെ മല്ലികാർജുനെ സ്പർശിച്ച പ്രീതത്തിനും ഷോക്കേറ്റു.
കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതോടെ പത്തുദിവസത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റുമരിക്കുന്നവരുടെ എണ്ണം ആറായി.
കഴിഞ്ഞ 19-നാണ് വഴിയരികിലുണ്ടായിരുന്ന വൈദ്യുതലൈനിൽ ചിവിട്ടിയതിനെത്തുടർന്ന് ബെംഗളൂരുവിൽ അമ്മയും ഒമ്പതുമാസം പ്രായമായ കുഞ്ഞും മരിച്ചത്.