Read Time:55 Second
ചെന്നൈ: നടൻ വിജയകാൻ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്.
വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.
അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട് ഡിഎംഡികെ തള്ളിയിരുന്നു.