Read Time:1 Minute, 6 Second
ചെന്നൈ: ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ഐജിബിസി) ഏർപ്പെടുത്തിയ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ (സിഎംആർഎൽ) തിരഞ്ഞെടുത്തു.
ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഗ്രീൻ ബിൽഡിങ് കോൺഗ്രസിൽ സിഎംആർഎൽ പ്രോജക്ട്സ് ഡയറക്ടർ ടി.അർജുനൻ പുരസ്കാരം ഏറ്റുവാങ്ങി.
തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാജ്യാന്തര തലത്തിലുള്ള ഗ്രീൻ ആപ്പിൾ പുരസ്കാരം ഉൾപ്പെടെയുള്ളവ സിഎംആർഎല്ലിനു ലഭിച്ചിട്ടുണ്ട്.
കാർബൺ കുറയ്ക്കുന്നതിനുള്ള മികച്ച പ്രവർത്തനത്തിനു നൽകുന്ന 2023ലെ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിനും സിഎംആർഎല്ലിനെ തിരഞ്ഞെടുത്തിരുന്നു.