Read Time:51 Second
ബെംഗളൂരു : പാകിസ്താൻ പതാക വാട്സാപ്പ് സ്റ്റാറ്റസാക്കിയ കൊപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പാക് പതാക പ്രത്യക്ഷപ്പെട്ടത്.
ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് അറസ്റ്റിലായത്.
സമൂഹത്തിലെ സമാധാനം തർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.