Read Time:1 Minute, 21 Second
ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി.
ബൊമ്മനഹള്ളി പോലീസ് സ്റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്.
ബൊമ്മനഹള്ളിയിലെ പട്ടേൽ എക്സ്പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി.
എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ വ്യാജ വസ്ത്രങ്ങൾ തയ്യാറാക്കുന്നതായി പരിശോധനയിൽ വ്യക്തമായി.
ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.