Read Time:1 Minute, 22 Second
ബെംഗളൂരു : ഇന്നോവ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ട് കോടി രൂപ ഹോളൽകെരെ പോലീസ് പിടികൂടി.
കാർ ചിത്രദുർഗയിൽ നിന്ന് ഷിമോഗയിലേക്ക് പോകുമ്പോളാണ് മല്ലാഡിഹള്ളിക്ക് സമീപം വൻതോതിൽ പണം കണ്ടെത്തിയത്.
കാർ ഡ്രൈവർ സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഇത് ചിത്രദുർഗയിലെ ഒരു പരിപ്പ് വ്യാപാരിയുടെ പണമാണെന്നും ഷിമോഗയിലെ മറ്റൊരു പരിപ്പ് വ്യാപാരിക്ക് നൽകാൻ പോകുകയായിരുന്നെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞത്.
പണം സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതിനാൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കൃത്യമായ രേഖകളില്ലാത്തതിനാൽ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഐടി അന്വേഷണത്തിന് ശേഷം പണം ആരുടേതാണെന്ന് വ്യക്തമാകുമെന്നും ചിത്രദുർഗ എസ്പി ധർമേന്ദർ കുമാർ മീണ അറിയിച്ചു.