Read Time:1 Minute, 7 Second
ചെന്നൈ : വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.
സ്പർശനത്തിലെ വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുത്തപ്പോഴാണ് അധ്യാപകൻ തങ്ങളെമോശമായി സ്പർശിച്ചകാര്യം കുട്ടികൾ വ്യക്തമാക്കിയത്.
വിഴുപുരം ജില്ലയിലെ വിക്രവണ്ടി വാക്കൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകൻ കരുണാകരന് (32) എതിരെയാണ് നടപടി.
ജില്ലാ ശിശുസംരക്ഷണവകുപ്പിലെ ജീവനക്കാർ സ്കൂളിലെത്തി അധ്യാപനെ ചോദ്യംചെയ്തു.
തുടർന്ന് ശിശുസംരക്ഷണ വകുപ്പ് വിഴുപുരം വനിതാപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കരുണാകരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തു.