തുറക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നാളെ മുതൽ അടച്ചുപൂട്ടാൻ ഒരുങ്ങി ഗൂഗിൾ.
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഈ നടപടി എന്നാണ് സൂചന.
ഡിലീറ്റ് ചെയ്യപ്പെടുന്ന ജി മെയിൽ ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽപോലും ആക്റ്റീവ് ആയിട്ടില്ലാത്ത ജി മെയിൽ അക്കൗണ്ടുകളാണ് ഗൂഗിൾ ഡിലീറ്റ് ചെയ്യുക.
ബന്ധപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് കഴിഞ്ഞ എട്ട് മാസം മുമ്പ് തന്നെ ആദ്യ അറിയിപ്പ് ഗൂഗിൾ നൽകിയിരുന്നു.
അക്കൗണ്ട് ആക്റ്റീവ് ആക്കിയെടുക്കാനുള്ള അവസാന തീയതി ഡിസംബർ 1 ആണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4 ന് ഗൂഗിൾ നിർദ്ദേശം നൽകിയിരുന്നു.
ഒരു അക്കൗണ്ടിന് ആക്റ്റീവ് അല്ലാതെ തുടരാൻ ഗൂഗിൾ രണ്ട് വർഷം സമയമാണ് നൽകുന്നത്. രണ്ട് വർഷത്തിന് ശേഷവും ഒരിക്കൽപോലും അത് ഉപയോഗിച്ചിട്ടില്ല എങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുന്നോടിയായി അക്കൗണ്ട് ഉടമയ്ക്ക് നിരവധി തവണ സന്ദേശങ്ങൾ നൽകുമെന്ന് ഗൂഗിൾ ആവർത്തിച്ചു പറയുന്നു.