കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രത്തിന്റെ എഐ പതിപ്പ് ഇന്റർനെറ്റിൽ.
സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടതിന് മണിക്കൂറുകൾക്കകം തന്നെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു.
ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
രേഖാ ചിത്രവുമായി നല്ലതുപോലെ സാമ്യമുണ്ടെന്ന് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരുന്നു.
സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു.
ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. അതേസമയം പ്രതികളെ കണ്ടെത്താനായി 30 സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.
ഭയമാകുന്നുവെന്ന് അബിഗേൽ പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു.