Read Time:1 Minute, 0 Second
ബെംഗളൂരു: ഡിസംബർ ഒന്നിനാണ് കെമിക്കൽ സയൻസിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) കാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ഡയമണ്ട് കുശ്വാഹ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണതായാണ് സംശയിക്കുന്നത്. വഴിയാത്രക്കാരാണ് ഡയമണ്ട് കുശ്വാഹയെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.
സദാശിവനഗർ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എംഎസ്ആർ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
പോലീസ് മരിച്ചയാളുടെ മാതാപിതാക്കളെ വിവരമറിയിച്ചു.