Read Time:1 Minute, 7 Second
ഓടുന്ന ട്രെയിനുള്ളില് യാത്രക്കാരെ സാക്ഷിയാക്കി വിവാഹം കഴിച്ച് ദമ്പതികള്.
ഇവര് പരസ്പരം മാലയിട്ട് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.
അസന്സോള്-ജസിദിഹ് ട്രെയിനിലാണ് ഈ വിവാഹം നടന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
യാത്രക്കാരെ സാക്ഷിയാക്കിയാണ് ദമ്പതികള് വിവാഹം കഴിച്ചത്. നവവരന് പെണ്കുട്ടിയുടെ നെറ്റിയില് കുങ്കുമം ചാര്ത്തുകയും ചെയ്തു. വികാരഭരിതയായ വധു വരനെ ചേര്ത്തുപിടിക്കുന്നതും വീഡിയോയിലുണ്ട്.
ശേഷം വരന് വധുവിന് താലിചാര്ത്തുകയും ഇരുവരും പരസ്പരം മാലയിടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.