0
0
Read Time:1 Minute, 1 Second
ബെംഗളുരു: തുണിക്കടയിൽ എത്തിയ യുവതിയുടെ സ്വകാര്യ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ 32 കാരൻ പിടിയിൽ.
മൈനുദീൻ മുണ്ടഗോഡയാണ് പ്രതി.
ഹനഗൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി വസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു.
ഈ സമയം യുവതിയുടെയും വസ്ത്രം മാറുന്ന ചിത്രങ്ങൾ രഹസ്യമായി എടുത്ത് പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.
കൂടാതെ യുവതിയുടെ ഫോണിലേക്ക് വിളിച്ച് നഗ്ന വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒപ്പം യുവതിയിൽ നിന്നും 50000 രൂപയും സ്വർണ ചെയനും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.