ബെംഗളൂരു : കർണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ സി.പി.യോഗീശ്വരയുടെ ഭാര്യാസഹോദരൻ മഹാദേവയ്യയെ ഫാം ഹൗസിൽ നിന്ന് കാണാതായതായ ശേഷം ചാമരാജനഗർ ജില്ലയിലെ രാമപുരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
തല ചതച്ച നിലയിൽ മഹദേശ്വര വനമേഖലയിലെ കൊടും കാടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണോയെന്നാണ് സംശയം.
മൃതദേഹത്തിൽ വെട്ടേറ്റ നിരവധി പാടുകളുണ്ടെന്നും, കല്ലുകൊണ്ട് തലയ്ക്കടിച്ചതായും, മുഖം തുണികൊണ്ട് മറച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഡിസംബർ ഒന്നിന് ചാമരാജനഗര ജില്ലയിലെ ചന്നപട്ടണയിൽ നിന്നാണ് മഹാദേവയ്യയെ കാണാതായതെന്ന് മകൻ പ്രശാന്ത് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
നാല് ദിവസങ്ങൾക്കു മുമ്പ് ഇദ്ദേഹത്തെ ചിലർ തട്ടിക്കൊണ്ടുപോകുകയും മോചനദൃവ്യം ആവശ്യപ്പെട്ട് ബന്ധുക്കളെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെ തട്ടിക്കൊണ്ടുപോയവർ പിന്നെ വിളിച്ചിരുന്നില്ല.
ഇയാളെ കണ്ടെത്താൻ പോലീസ് നാല് സംഘങ്ങളെ രൂപീകരിച്ചിരുന്നു. പരിശോധനയ്ക്കിടെ ഹനൂർ താലൂക്കിലെ രാമപുരയിൽ നിന്ന് ഇയാളുടെ കാർ പോലീസ് കണ്ടെത്തി.
ആറ് കിലോമീറ്റർ അകലെ മഹാദേശ്വര ഫോറസ്റ്റ് റേഞ്ചിലെ കൊടും കാടിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച ഉച്ചയോടെ രാമപുര ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്ത് മഹാദേവയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാഹനത്തിൽ രക്തക്കറ കണ്ടെത്തിയതിനാൽ പോലീസ് അന്വേഷണം ഊർജിതമാകാണുകയായിരുന്നു.
അജ്ഞാതരായ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്