പോലീസെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു

0 0
Read Time:1 Minute, 34 Second

ബെംഗളൂരു: നഗരത്തിൽ പോലീസെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമികൾ 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു.

പീനിയ എച്ച്എംടി ലേഔട്ടിലെ എസ്എൻആർ പോളിഫിലിംസ് പാക്കേജിങ് കമ്പനി ഉടമ മനോഹറിന്റെ വീട്ടിലാണ് സംഭവം.

രാത്രി ഏഴരയായിട്ടും മനോഹർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

ഈ അവസരത്തിൽ അഞ്ചോ ആറോ അജ്ഞാതർ പോലീസിന്റെ വേഷത്തിൽ വീട്ടിലെത്തി.

കുടുംബവഴക്ക് നിലനിൽക്കുന്നതിനാൽ ഇതേ കാരണത്താലാകാം പോലീസ് എത്തിയതെന്നാണ് വീട്ടുകാർ കരുതിയത്.

എന്നാൽ, വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഉടൻ വടിവാൾ കാണിച്ച് ഇവരെ ഭയപ്പെടുത്തി.

രൂപേഷിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. വീട്ടിലെ സിസിടിവി ക്യാമറയുടെ ഡിവിആറും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു.

നിസാര പരിക്കുകളുള്ള രൂപേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പീനിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts