ധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്

0 0
Read Time:2 Minute, 14 Second

ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.

തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു.

വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് .

രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍.

പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.

ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്‌ടര്‍ ടി ഭൂബാലൻ അറിയിച്ചു.

അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അര്‍ഹമായ നീതിയും നഷ്‌ട പരിഹാരവും ഉറപ്പ് വരുത്തുമെന്നും ജില്ല കലക്‌ടര്‍ വ്യക്തമാക്കി.

രാജ്‌ഗുരു ഗോഡൗണിന്‍റെ ഉടമയ്‌ക്കും സൂപ്പര്‍വൈസര്‍ക്കും എതിരെ കേസെടുക്കുമെന്ന് എസ്‌പി ഋഷികേശ് സോനവാനെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം ഉടമ പ്രഖ്യാപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts