നഴ്സിംഗ് കോളേജുകളിൽ പ്രവേശന വാഗ്ദാനം: വിദ്യാർഥികളിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

0 0
Read Time:1 Minute, 12 Second

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ കോളേജുകളിലെ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ.

മലപ്പുറം ചേലമ്പ്ര കരുമടത്തു വീട്ടിൽ സലാഹുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം തിരുവല്ലം വില്ലേജിൽ ബീന (44) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

കേസിലെ രണ്ടും മൂന്നും പ്രതികളാണ് ബീനയും സലാഹുദ്ദീനും. ഒന്നാം പ്രതി ഒളിവിലാണ്.

റാക്കറ്റിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

തിരുവനന്തപുരത്ത് ജീവജ്യോതി എന്ന വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിവരികയായിരുന്നു ബീന.

ഇതിനുമുമ്പ് തിരുവനന്തപുരത്തെ ഹീര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അഡ്മിഷൻ മാനേജരായി ജോലി ചെയ്തിട്ടുണ്ട്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts