Read Time:1 Minute, 18 Second
ബെംഗളൂരു: ബാഗേപ്പള്ളി താലൂക്കിലെ ബൈരെഗൊല്ലഹള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഓവർടേക്ക് ചെയ്യുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിക്കുകയായിരുന്നു.
മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ 8 പേരെ പൊതു ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
40 യാത്രക്കാരുമായി ചേലൂർ, ചക്കുവേലു വഴി ബാഗേപള്ളിയിലേക്ക് പോവുകയായിരുന്നു ബസ്.
മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്.
പടപ്പള്ളി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി കേസെടുത്തു.