റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ.
ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമായി.
ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്.
ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്.
അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്.
ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വേഷം. ഹൈ സ്ലിറ്റുള്ള സ്ലീവ് ലെസും ആണിത്.
സെലിബ്രിറ്റിലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ ചിത്രീകരണം.
പോസ്റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.
പോസ്റ്റിന് താഴെ വിമർശന കമന്റുകളും നിറഞ്ഞു. “കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി. കീറേണ്ടിടം കീറിപോയി. അത് പുതിയ ഫാഷനും ആയി, ഇവള് വെൽഡിംഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ, ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.