കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്ജയില് വച്ചായിരുന്നു അന്ത്യം.
പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്ജയില് ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
2021 ഏപ്രിലില് ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല് മാറ്റിനിര്ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള് ഏറെ നേടിയിരുന്നു.
കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു.
തന്റെ രൂപം കാരണം വീട്ടുകാരില് നിന്നുപോലും പഴികേള്ക്കേണ്ടിവന്ന, മാറ്റിനിര്ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്.