Read Time:1 Minute, 23 Second
ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബംഗളുരു വൈറ്റ് ഫീൽഡിൽ, സെക്രെഡ് ഹാർട്ട് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിക്കുന്നു.
കോറൽ ക്രെസെണ്ടോ എന്ന പേരിൽ വൈറ്റ് ഫീൽഡ് എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ ഡിസംബർ 9 നു വൈകിട്ട് 3 മുതലാണ് മത്സരം നടക്കുക.
ബെംഗളൂരു സെന്റർ നിയോജക മണ്ഡലം എം.പി പി.സി മോഹൻ, മണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് എന്നിവർ മുഖ്യ അതിഥികളായി എത്തും.
പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാദർ പോൾ പൂവത്തിങ്കൽ, പിന്നണി ഗായിക മിധു വിൻസെന്റ് എന്നിവർ വിധികർത്താകളായി എത്തുന്ന ഈ പ്രോഗ്രാമിലേക്ക് ജാതി മത ഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാദർ മാർട്ടിൻ തട്ടാ പറമ്പിൽ, ട്രസ്റ്റിമാരായ റിൻസോ, വിനോദ്, ടോം എന്നിവർ അറിയിച്ചു.